കോഴിക്കോട്- കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ടി വി എസ് ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ഷോറൂമിലുണ്ടായിരുന്നു നിരവധി ഇരുചക്രവാഹനങ്ങളും ഫര്‍ണ്ണിച്ചറുകളും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഷോറൂമിന്റെ പിന്‍വശത്ത് തീ പടര്‍ന്നത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.