തിരുവനന്തപുരം - സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ചില സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് മാതൃയാനം പദ്ധതിയുള്ളത്. സെപ്തംബര്‍ മാസത്തോടെയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുക. എ പി എല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണം കിട്ടും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മാതൃയാനം പദ്ധതി ഇതിനകം യാഥാര്‍ഥ്യമായിട്ടുണ്ട്.