കൊച്ചി - മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച് ഇ ഡി പ്രാഥമിക അന്വേഷണം തുടങ്ങി. വീണാ വിജയനെതിരെ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ഇ ഡി യുടെ കൊച്ചി ഓഫിസില്‍ വിവിധ വ്യക്തികളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതിയില്‍ കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്നാണ് ഇ ഡി പരിശോധിക്കുന്നത്. വീണാ വിജയന്റെ അഴിമതി സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.