ഇടുക്കി-വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ജനവാസ മേഖലയില്‍ കടുവക്കൂട്ടം ഇറങ്ങിയത് ഭീതി പരത്തി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വള്ളക്കടവ് പ്ലാമൂടിന് സമീപം പെരിയാര്‍ കടുവ സങ്കേതത്തില്‍നിന്നും ജനവാസ മേഖലയിലേക്ക് കടുവകള്‍ കൂട്ടത്തോടെ ഇറങ്ങിയത്. വനം വകുപ്പും പോലീസും നാട്ടുകാരും ഒച്ച വച്ചതിനെ തുടര്‍ന്ന് കാട്ടിലേക്ക് ഇവ കയറി പോയി. കടുവ അടക്കമുളള വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് അടുത്തിടെ പതിവായെന്ന് നാട്ടുകാര്‍ പറയുന്നു.