വടകര- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവ സംവിധായകനെ േേപാാലീസ് അറസ്റ്റ് ചെയ്തു. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി(36)നെയാണ് പോലീസ് പിടികൂടിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി. വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടർന്ന് കൊയിലാണ്ടി സി.ഐ എം.വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. നടക്കാവിൽ വെച്ചാണ് പിടികൂടിയത്.