തിരുവനന്തപുരം - കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചെന്ന സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ വേണുഗോപാലിനെതിരെ തെളിവില്ലെന്ന സി ബി ഐയുടെ കണ്ടെത്തല്‍ തിരുവനന്തപുരം സി ജെ എം കോടതി അംഗീകരിച്ചു. മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചും മറ്റിടങ്ങളില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി ഇത് സംബന്ധിച്ച തെളിവുകള്‍ സി ബി ഐക്ക് കൈമാറിയിരുന്നില്ല. മൂന്ന് സ്ഥലങ്ങളില്‍ വെച്ച് മൂന്ന് തവണയായി കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നും സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.