മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വയനാട് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാലാണ് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കാന്‍ തിരുമാനിച്ചത്. നേരത്തെ ഗതാഗത നിയന്ത്രണമാത്രമാണ് ഏര്‍പ്പെടുത്തിയിരുന്നത് എങ്കിലും വാഹനങ്ങള്‍ കടത്തി വിടുന്നത് അപകടകരമാണെന്ന് കണ്ടെത്തിറ്റതിനെ തുടര്‍ന്ന് നിയന്ത്രണം പൂര്‍ണമാക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി കോഴിക്കോട് നിന്നും വയനാറ്റ് നിന്നും ചിപ്ലിപ്പാറ വരെ സര്‍വീസ് നടത്തും. മറ്റു വാഹനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വയനാട് ചുരത്തിലൂടെ സഞ്ചരിക്കരുത് എന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ചരക്ക് വാഹനങ്ങളെ കുറ്റിയാടി വഴി തിരിച്ചു വിടുകയാണ്.