മലപ്പുറം- തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും അരീക്കോട് ജെ.സി.ഐയുടെയും നേതൃത്വത്തില്‍ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജില്‍ നടത്തിയ തൊഴില്‍മേള 200 ലധികം പേര്‍ക്ക് വഴികാട്ടിയായി. വിവര സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, ബാങ്കിങ്, ഐ.ടി, അധ്യാപനം, അക്കൗണ്ടിങ്, സെയില്‍സ്, മാര്‍ക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലാണ് നിയമനം നല്‍കുന്നത്.
രാവിലെ പത്ത് മുതല്‍ വൈകീട്ട് വരെ നടന്ന മേളയില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. 250 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു. സ്വകാര്യ മേഖലയില്‍ മുന്‍നിരയില്‍പ്പെട്ട ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സ് കോഴിക്കോട്, സൈലം ലേണിങ്, ഇസാഫ്, ആസ്റ്റര്‍ മദര്‍, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ 31 കമ്പനികളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. തൊഴില്‍മേള പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ജെ.സി.ഐ അരീക്കോട് പ്രസിഡന്റ് ഇബ്രാഹിം, സുല്ലമുസ്സലാം സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഇല്യാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ജെ.സി.ഐ പ്രോഗ്രാം ഡയറക്ടര്‍ എ.കെ മുഹമ്മദ് ജൈസല്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ നസീമ കപ്രക്കാടന്‍, യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, വാര്‍ഡ് മെമ്പര്‍ റംല വെള്ളാരി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ശൈലേഷ് സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍.ഹേമകുമാരി നന്ദിയും പറഞ്ഞു.