Sorry, you need to enable JavaScript to visit this website.

റിയാദിൽ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയവർ അറസ്റ്റിൽ

റിയാദ് - തലസ്ഥാന നഗരയിലെ ഫുട്‌ബോൾ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ മൂന്നു ഫുട്‌ബോൾ ആരാധകരെ സ്‌പോർട്‌സ് മന്ത്രാലയവുമായി ഏകോപനം നടത്തി അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് പറഞ്ഞു.
സൗദി പ്രൊഫഷനൽ ലീഗിന്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി അൽഅവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ അന്നസ്ർ, അൽതആവുൻ ക്ലബ്ബുകൾ തമ്മിൽ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെയാണ് മൂന്നു ഫുട്‌ബോൾ ആരാധകർ ഗ്യാലറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. നിയമം ലംഘിച്ച് ഗ്രൗണ്ടിലിറങ്ങിയ യുവാക്കൾ ഗ്രൗണ്ടിലൂടെ നാലുപാടും ഓടി. ലൈൻ റഫറിമാരും സെക്യൂരിറ്റി ജീവനക്കാരുമടക്കമുള്ളവർ പിന്തുടർന്ന് വളഞ്ഞാണ് യുവാക്കളെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് നീക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വമ്പൻമാരായ അന്നസറിനെ അൽതആവുൻ മുട്ടുകുത്തിച്ചിരുന്നു. 

Latest News