ന്യൂദല്‍ഹി-കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി. ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്നും മാത്യു കുഴല്‍നാടന്‍ റിസോര്‍ട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരന്‍. പരാതിയില്‍ മാത്യു കുഴല്‍നാടനോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.