Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഫയല്‍ ചിത്രം

തിരുവനന്തപുരം - സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ പെയ്യുക. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ -വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡിഷ -വടക്കന്‍ ഛത്തീസ്ഗഡ് വഴി ന്യൂന മര്‍ദ്ദം സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

 

Latest News