ഒരു ദിവസംപോലും മുടങ്ങാതെ വര്‍ഷത്തില്‍ 365 കവിത, മധുവിന് ലോകറെക്കോഡ്

ആലപ്പുഴ - ഒരു വര്‍ഷം മുടങ്ങാതെ കവിതയെഴുതിയ സി.ജി മധു കാവുങ്കലിന് യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ്. 365 വിഷയങ്ങളില്‍ 16 വരിയില്‍ കുറയാതെ താളനിബിദ്ധമായ കവിതകളെഴുതിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെന്ന് കനിവ് ചെയര്‍മാന്‍ സി.പി രവീന്ദ്രന്‍, എ.എന്‍ പുരം ശിവകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാല്യ , കൗമാര യൗവന കാലഘട്ടത്തിലെ പ്രണയവും വിഷമങ്ങളുമൊക്കെയാണ് കവിതകള്‍ക്ക് ആധാരമായതെന്ന് സി ജി മധു കാവുങ്കല്‍ പറഞ്ഞു . 'ചന്ദനചാറ്' ' എന്ന പേരില്‍ കവിതയെഴുത്ത് യജ്ഞം അവസാനിച്ചപ്പോള്‍ ജന്മനാടായ കാവുങ്കല്‍ സി.ജി മധുവിനെ അനുമോദിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ കവിത എഴുതി തുടങ്ങിയ സി.ജി മധു 2010 മുതലാണ് കവിത രചന രംഗത്ത് സജീവമാകുന്നത്. 60 ഓളം ആല്‍ബങ്ങളും 500 ല്‍ അധികം കവിതകളും പുറത്തിറങ്ങി. ദേശീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്, ഭരതന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പില്‍ ഫീല്‍ഡ് ഓഫീസറായി വിരമിച്ച മധു കലാ , സാംസ്‌കാരിക രംഗത്തും സജീവമാണ്. ഭാര്യ: ജയ. മക്കള്‍: ലക്ഷ്മി, പാര്‍വതി.

 

Latest News