അബുദാബി- എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്പില്‍ നിസാര്‍ (47) അബുദാബിയില്‍ നിര്യാതനായി. ഈ മാസം ആറിനാണ് നിസാറിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല.
അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷകീവ് ഹംസയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ചത്. വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്. ദുബായിലാണ് ജോലി ചെയ്തിരുന്നത്.
പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ (ദുബായ്) , മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ് എന്നിവര്‍. ഖബറടക്കം നാട്ടില്‍.