കോട്ടയം- അധ്യാപികയില്‍നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ ഹെഡ്മാസ്റ്റര്‍ വിജിലന്‍സ് പിടിയില്‍. കോട്ടയം ചാലുകുന്ന് സി.എന്‍.ഐ എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ജോണ്‍ ടി. തോമസാണ് വിജിലന്‍സിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സര്‍വീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതനായി എ.ഇ.ഒക്ക് നല്‍കുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10,000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലന്‍സ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ പണം നല്‍കി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് പണവും കണ്ടെടുത്തു.