തിരുവനന്തപുരം - സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. ടി കെ ഹംസ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്ത് സംരക്ഷിക്കുമെന്നും തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുകയാണ് ലക്ഷ്യമെന്നും വഖഫ് നിയമനം സുതാര്യമായി നടത്തുമെന്നും ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എം കെ സക്കീര്‍ പറഞ്ഞു. അതേസമയം പുതിയ ചെയര്‍മാനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമുള്ളതല്ലെന്നും വഖഫ് നിയമനങ്ങളുടെ കാര്യം പുതിയ ബോര്‍ഡും ചെയര്‍മാനും തീരുമാനിക്കട്ടെയെന്നും യോഗത്തില്‍ പങ്കെടുത്ത വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. വഖഫ് സ്വത്തുക്കളുടെ കേസിന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.