തിരുവനന്തപുരം - കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ മൂലം സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ നിവേദനവുമായി പോകുന്ന സമയത്ത് യു ഡി എഫ് എം പിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുകയാണ്. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവാണ്. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടിസി ക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.