റിയാദ്- രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞെങ്കിലും മാസത്തിന്റെ പകുതി ആയതിനാല്‍ അത് പ്രയോജനപ്പെടുത്താനാവാതെ പ്രവാസികള്‍. എങ്കിലും നാട്ടിലക്ക് പണമയക്കുന്നത് വര്‍ധിച്ചതായാണ് കണക്കുകള്‍. പലരും കടം വാങ്ങിയാണ് അയക്കുന്നത്. പണം അയയ്ക്കുന്നതില്‍ 10 ശതമാനം വര്‍ധന ഉള്ളതായി എക്‌സ്‌ചേഞ്ചുകള്‍ പറയുന്നു.
ചരിത്രത്തിലാദ്യമായി ഒരു ഡോളറിന്റെ വില 83 രൂപ കടന്നു. വരും ആഴ്ചകളിലും വിലയിടിവ് പ്രതീക്ഷിക്കുന്നുണ്ട്. മാസത്തിന്റെ പകുതിയില്‍ ചിലര്‍ പഴ്‌സനല്‍ ലോണുകളും മറ്റും ബാങ്കില്‍ നിന്നു തരപ്പെടുത്തി നാട്ടിലേക്ക് അയച്ചു. കടം വാങ്ങി പണം അയച്ചവരും ഉണ്ട്.
ഇന്ത്യന്‍ രൂപ റിയാലുമായുള്ള വിനിമയത്തില്‍ 21.8 കടന്നിട്ടുണ്ട്. പല എക്‌സ്‌ചേഞ്ചുകളും പല നിരക്കാണ് നല്‍കുന്നത്. ദിര്‍ഹവുമായി വിനിമയം 22.65 വരെ എത്തിയിരുന്നു. ഇപ്പോള്‍ 22.58 ആണ് വിനിമയ നിരക്ക്.
മൂല്യമിടിഞ്ഞതോടെ പാക്കിസ്ഥാനിലേക്കും ഫിലിപ്പീന്‍സിലേക്കും പണമയക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. ഡോളറുമായുള്ള വിനിമയത്തില്‍ 1.2 ശതമാനത്തിന്റെ ഇടിവാണ് രൂപക്കുണ്ടായത്.