റിയാദ് - കേരളത്തിന്റെ പ്രശസ്ത സദ്യ പാചക വിദഗ്ദ്ധനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചിപുണ്യവുമായി സൗദിയിലെ ലുലു ശാഖകളിലിതാ കെങ്കേമമായി ഒരുക്കുന്ന ഓണസദ്യ. നാവിനും മനസ്സിനും നൊസ്റ്റാള്‍ജിയയുടെ രുചിക്കൂട്ട് തൊട്ടുകൂട്ടി കേരളത്തിന്റെ സ്വാദിഷ്ടമായ ഇരുപത്തിരണ്ട് ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയൊരുക്കുന്നത് പഴയിടത്തിന്റെ കൈപ്പുണ്യം ഇത്തവണ ലുലുവിന്റെ ഓണസദ്യയില്‍ ആസ്വദിക്കാൻ കേവലം 32. 90 റിയാല്‍ മാത്രം.
ഓഗസ്റ്റ് 28 ന് വൈകുന്നേരം 7 മണിക്കുള്ളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് 12.30 ന് അതാത് സ്റ്റോറുകളിൽ നിന്ന് സദ്യ സ്വീകരിക്കവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് . ഓര്‍ഡറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനായി ലുലുവിന്റെ ജിദ്ദ, റിയാദ്, അൽ ഖർജ് , കിഴക്കന്‍ പ്രവിശ്യയിലെ ലുലു സ്റ്റോറുകളിലെ കസ്റ്റമര്‍ സര്‍വീസിനെ സമീപിക്കാവുന്നതാണ്.