കണ്ണൂർ- പോയിന്റ് ഓഫ് കാൾ അനുവദിച്ചു വിദേശ വിമാന കമ്പനികളുടെ ആഗമനം യാഥാർത്ഥ്യമാക്കി കണ്ണൂർ ഇൻറർനാഷണൽ വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി നിവേദന സംഘം കേന്ദ്ര വ്യോമയാന മന്ത്രിയെയും ബന്ധപ്പെട്ട മറ്റു ഉന്നത ഡിപ്പാർട്ട്‌മെന്റ് മേധാവികളെയും ദൽഹിയിൽ പോയി കണ്ട് നിവേദനം നടത്താൻ തീരുമാനിച്ചു. കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന ഗ്ലോബൽ കെഎംസിസി ജില്ലാവർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കണ്ണൂരിന്റെ വികസന സ്വപ്നങ്ങൾക്ക് കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളം ഏറെ പ്രതീക്ഷ നൽകിയിരുന്നു. കേന്ദ്ര കേരള സർക്കാരുകൾ കാണിക്കുന്ന അവഗണന ആയിരക്കണക്കിന് വിമാന യാത്രികരെയും പ്രവാസികളെയും ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണെന്നം യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാാട്ടി.
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എം.സി.സി ജില്ല പ്രസിഡന്റ് ടി.പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ പി നാസർ മലേഷ്യ, സൈനുദ്ധീൻ ചേലേരി ദുബായ്, അബ്ദുള്ള പാലേരി ജിദ്ദ, ജമാൽ കമ്പിൽ ജിസാൻ, ബഷീർ ഉളിയിൽ ഫുജൈറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ അരിപാമ്പ്ര സ്വാഗതവും സെക്രട്ടറി ഇഖ്ബാൽ അള്ളാംകുളം നന്ദിയും പറഞ്ഞു.