കൊല്ലം- വാക്കുതര്‍ക്കത്തിനിടെ കരുനാഗപ്പള്ളിയില്‍ 28കാരന്‍ അച്ഛന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു. തൊടിയൂര്‍ ചേമത്ത് കിഴക്കെതില്‍ ദീപന്‍ ആണ് മരിച്ചത്. സംഭവത്തിനു ശേം പിതാവ് മോഹനന്‍ മുങ്ങി. ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ. ഇന്നു രാവിലെ ഇവരുടെ വീട്ടില്‍ വച്ചാണ് സംഭവം. ഇരുവരും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ മോഹനന്‍ കുത്തിയപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ കുത്തേറ്റാണ് ദീപന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ദീപന്റെ ജീവന്‍ രക്ഷിക്കാനായില്ല.