കാസര്‍കോട് - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ 97 വര്‍ഷം കഠിന തടവിനും എട്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉദ്യാവര്‍ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2008 മുതല്‍ 2017 വരെ പല തവണയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.