തിരുവനന്തപുരം - മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് വീണ വിജയന്റെ ജീവിത പങ്കാളി കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ എന്ത് വേണമെങ്കിലും പരിശോധിക്കാമെന്നും പാര്‍ട്ടി സെക്രട്ടറി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇതില്‍ കൂടുതലായൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മാസപ്പടി വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.