റിയാദ് - സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജിയും സൗദിയിലെ അമേരിക്കൻ അംബാസഡർ മൈക്കൽ റാറ്റ്‌നിയും ചർച്ച നടത്തി. റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് അമേരിക്കൻ അംബാസഡറെ ഡെപ്യൂട്ടി വിദേശ മന്ത്രി സ്വീകരിച്ചത്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളും സർവ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു.