ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ തൈബ ബലദിയ അൽഹംദാനിയയിലും ഉമ്മുൽഹമാമിലും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യാപകമായ പരിശോധനകൾക്കിടെ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 125 സ്ഥാപനങ്ങൾ അടപ്പിച്ചു. 93 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച നഗരസഭാധികൃതർ 32 നിയമ വിരുദ്ധ സ്റ്റാളുകൾ പൊളിച്ചുനീക്കുകയായിരുന്നു. അൽഹംദാനിയയിലെ വർക്ക് ഷോപ്പ് ഏരിയയിൽ നിന്ന് നഗരസഭ 49 വാഹനങ്ങൾ നീക്കം ചെയ്തു. നിയമങ്ങൾ പാലിക്കണമെന്നും ലൈസൻസ് നേടാതെ ബിസിനസ് സ്ഥാപനങ്ങൾ തുറക്കരുതെന്നും എല്ലാവരോടും ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.