തിരുവനന്തപുരം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത സംഭവത്തില്‍ സി ഐ ടിയു നേതാവ് അറസ്റ്റില്‍. സി ഐ ടി യു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ സ്ഥാപിച്ച സ്തൂപം ഇന്നലെ രാത്രിയാണ് തകര്‍ത്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പൊന്‍വിള കോണ്‍ഗ്രസ് കമ്മറ്റിയും യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുമാണ് സ്തൂപം സ്ഥാപിച്ചത്. ആക്രമണത്തിന് പിന്നില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.