തിരുവനന്തപുരം - ഉമ്മന്‍ ചാണ്ടിയെ യു ഡി എഫ് മൂലയ്ക്ക് ഇരുത്തിയപ്പോഴാണ് നാട്ടില്‍ വികസനം ഉണ്ടായതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യുന്നത് യു ഡി എഫിനു ഗുണം ചെയ്യില്ല. പുതുപ്പള്ളിയിലെ സാഹചര്യം മാറി. യു ഡി എഫ് ഭരണകാലത്തല്ല പുതുപ്പള്ളി വികസിച്ചതെന്നും മന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കു കിട്ടിയ വോട്ട് ചാണ്ടി ഉമ്മനു കിട്ടില്ല. പുതുപ്പള്ളി വികസനം താരതമ്യം ചെയ്യാന്‍ ചാണ്ടി ഉമ്മന്‍ പാല വരെ പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പുതുപ്പള്ളി മാത്രം റോഡിനു വീതി ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വികാരം ഇളക്കി വോട്ട് പിടിക്കുന്നത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.