ദോഹ- ദോഹ- തിരുവനന്തപുരം റൂട്ടിൽ ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് ഫ്ളൈറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്.
ഇന്ത്യൻ വിമാനക്കമ്പനിയുടെ ശൈത്യകാല ഷെഡ്യൂളിൽ പുതിയ നോൺ-സ്റ്റോപ്പ് സർവീസ് ഉൾപ്പെടുത്തിയതായി എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 29 മുതൽ ഇന്ത്യയിൽ ദോഹയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ആഴ്ചയിൽ നാല് നോൺ-സ്റ്റോപ്പ് ഫ്ളൈറ്റുകൾ നടത്തും.
ദോഹയിൽ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ദോഹ വിമാനം.