ചെന്നൈ-മാമന്നന്‍ സിനിമയിലെ ഫഹദിന്റെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രത്നവേല്‍ എന്ന കഥാപാത്രത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതും ഫഹദ് എന്ന നടന് കിട്ടിയ അംഗീകാരമാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് വാങ്ങിയത് എത്ര കോടിയാണെന്ന് അറിയണ്ടേ?റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രമാണ് മാമന്നന്‍. സിനിമയില്‍ അഭിനയിക്കാനായി വടിവേലു വാങ്ങിയ പ്രതിഫലം 4 കോടിയായിരുന്നു. നായികയായ
കീര്‍ത്തിസുരേഷിന് രണ്ടുകോടിയോളം പ്രതിഫലം ലഭിച്ചു. വടിവേലുവിന്റെ മകന്‍ അതിവീരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധിയുടെ പ്രതിഫലം 5 കോടിയാണ്.രത്നവേലായി അഭിനയിക്കാന്‍ ഫഹദ് ഫാസില്‍ വാങ്ങിയത് 3 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.