കൊച്ചി- പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വൃക്ക സംബന്ധമായ ചികിത്സകള്‍ക്കും തുടര്‍പരിശോധനകള്‍ക്കുമായി ഇന്നലെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ വരും ദിവസങ്ങളില്‍ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയമാക്കും. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ആശുപത്രി അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രിം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് ജൂലൈ 17 മുതല്‍ കേരളത്തില്‍ കഴിയുകയാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.