വളപട്ടണം- പിഞ്ചു ബാലികയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ വയോധികനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കല്‍ കാഞ്ഞിരത്തറ ഉമ്മര്‍ ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ എം. രാജനെ (65)യാണ് പോക്‌സോ നിയമപ്രകാരം എസ്.ഐ. എ. നിതിന്‍ അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന നാല് വയസുകാരിയെയാണ് മിനിഞ്ഞാന്ന് രാത്രി ഇയാള്‍ പീഡനത്തിന് വിധേയയാക്കിയത്. കുട്ടി വിവരം വീട്ടില്‍ പറയുകയും തുടര്‍ന്ന് മാതാവ് പരാതി നല്‍കുകയുമായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.