Sorry, you need to enable JavaScript to visit this website.

റിയാദ് പ്രവിശ്യയിൽ 95 പുതിയ സ്‌കൂളുകൾ

റിയാദ് - പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി റിയാദ് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് 95 പുതിയ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്തു. ആകെ 40,000 ലേറെ വിദ്യാർഥികൾക്ക് ഈ സ്‌കൂളുകളിൽ പ്രവേശനം ലഭിക്കും. 47 കിന്റർഗാർട്ടനുകൾ, 11 ഏർലി ചൈൽഡ്ഹുഡ് സ്‌കൂളുകൾ, 17 എലിമെന്ററി സ്‌കൂളുകൾ, 12 ഇന്റർമീഡിയറ്റ് സ്‌കൂളുകൾ, 8 സെക്കണ്ടറി സ്‌കൂളുകൾ എന്നിവയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. റിയാദ് പ്രവിശ്യയിൽ സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകളുടെ അനുപാതം 96 ശതമാനമായി ഉയർന്നിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന 92 സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
 

Latest News