മക്ക - ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത റവാൻ ബിൻത് അബ്ദുല്ല ബിൻ അഹ്‌മദ് അൽഗാംദിയെ വിജനമായ സ്ഥലത്തേക്ക് തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി കല്ല് ഉപയോഗിച്ച് ശിരസ്സിന് ഇടിച്ചും ദേഹത്ത് കാർ കയറ്റിയിറക്കിയും കൊലപ്പെടുത്തിയ മിശ്അൽ ബിൻ മുഹമ്മദ് ബിൻ ഹാമിദ് അൽഗാംദിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. പ്രതി മയക്കുമരുന്നും ലഹരി ഗുളികകളും ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു.