വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം

തിരുവനന്തപുരം - സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ  അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈദ്യുതി നിരക്ക് കൂട്ടണമോയെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. വരും ദിവസങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാലാണ് അടിയന്തര യോഗം ചേരുന്നത്. വൈകീട്ട് നാലുമണിക്കാണ് യോഗം. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു. ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്ന വൈദ്യുതിക്ക് ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കാനുള്ള ആലോതനയും നടക്കുന്നുണ്ട്.

 

Latest News