പുല്‍പള്ളി-ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് മൊബൈല്‍ ഇന്റര്‍വന്‍ഷന്‍ യൂനിറ്റിലെയും ബത്തേരി റേഞ്ചിലെയും ഉദ്യോഗസ്ഥര്‍ പെരിക്കല്ലൂര്‍ കടവ്, മരക്കടവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കല്‍പറ്റ മുണ്ടേരി കോളനിയിലെ എം.അഭിലാഷാണ്(22) അറസ്റ്റിലായത്. കര്‍ണാടകയോടു ചേര്‍ന്നുള്ള പ്രദേശങ്ങളാണ് പെരിക്കല്ലൂര്‍ കടവും മരക്കടവും. കര്‍ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്‍ എന്നിവിടങ്ങളില്‍നിന്നു വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളാക്കി മുണ്ടേരിയിലും സമീപങ്ങളിലും വില്‍ക്കുന്നയാളാണ് അഭിലാഷെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.