Sorry, you need to enable JavaScript to visit this website.

സവര്‍ക്കര്‍ ആദ്യം ഇടതുപക്ഷക്കാരനായിരുന്നു- ഇ.പി ജയരാജന്‍

കണ്ണൂര്‍- സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ വി.ഡി. സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജന്‍. ആ സാഹസികപ്രവര്‍ത്തനത്തില്‍ പങ്കാളിയായി അദ്ദേഹം അന്തമാന്‍ ജയിലില്‍ കിടന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബി.ജെ.പി നേതാക്കളുണ്ടോ എന്ന് ഇ.പി ജയരാജന്‍ ചോദിച്ചു. അവര്‍ വി.ഡി. സവര്‍ക്കറെക്കുറിച്ച് പറയുമായിരിക്കും. എന്നാല്‍ അദ്ദേഹം അക്കാലത്ത് അവരുടെ ഒപ്പം ആയിരുന്നില്ലെന്നും തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തമാന്‍ ജയിലിലായപ്പോള്‍ പുറത്ത് വരാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സാഹചര്യത്തില്‍ ഹിന്ദു മഹാസഭക്കാര്‍ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടിഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലഘട്ടം മുഴുവന്‍ ബ്രിട്ടീഷ് സേവകനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സവര്‍ക്കര്‍ ബ്രിട്ടീഷ് സായിപ്പിന് ദയാഹരജി കൊടുത്തു- ഇ.പി പറഞ്ഞു.  വര്‍ഗീയവാദിയായി അദ്ദേഹം പില്‍ക്കാലത്ത് ജീവിതം നയിച്ചു. ഈ സവര്‍ക്കറിന്റെ ജന്മദിനത്തിലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം ബി.ജെ.പി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രപതിയെപ്പോലും ചടങ്ങിന് ക്ഷണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News