Sorry, you need to enable JavaScript to visit this website.

Video: പതാക ഉയർത്തുന്നതിനിടെ ഉന്തുംതള്ളും; പോലീസ് അന്വേഷണം തുടങ്ങി

കാസർക്കോട്- സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ മദ്‌റസയിലുണ്ടായ കയ്യാങ്കളിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാസർക്കോട് വിദ്യാനഗർ എരുതുംകടവ് ജമാഅത്ത് കമ്മിറ്റിയുടെ സിറാജുൽ ഉലൂം മദ്രസയിലാണ് ഇരുവിഭാഗം തമ്മിൽ തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് രണ്ടുവർഷമായി ഇവിടെ ജമാഅത്ത് കമ്മിറ്റി നിലവിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഇരുവിഭാഗവും സംയുക്തമായി പതാക ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ പതാകയുടെ ചരട് പിടിക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടായി. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതായി വിദ്യാനഗർ പോലീസ് പറഞ്ഞു.
 

Latest News