ബംഗളൂരു- ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 74-കാരനായ റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ. പ്രതിയുടെ വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കയ്യിലിരുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാൻ പോയ സമയത്താണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കളിപ്പാട്ടം എടുക്കാൻ പോയ കുട്ടി കരഞ്ഞുകൊണ്ട് തിരിച്ചുവന്നപ്പോൾ അമ്മ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. കുട്ടിയുടെ ചുണ്ട് തടിച്ചുവീർത്ത നിലയിലായിരുന്നു. കുട്ടിയുടെ പിതാവ് ഉടൻ ഇയാളുടെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും വീട് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിയുടെ മകനും പോലീസ് ഉദ്യോഗസ്ഥനാണ്. പോക്‌സോ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. മകനെതിരെയും കേസ് ചുമത്തി.