റിയാദ് - വ്യാപാര സ്ഥാപനത്തിൽ വെച്ച് സൗദി യുവാവിനെ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു സ്വദേശി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഘം യുവാവിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്ക് പറ്റിയിരുന്നില്ല. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.