ബുറൈദ - സർക്കാർ ഭൂമികളിലെ അനധികൃത കൈയേറ്റങ്ങൾ അൽഖസീം ഗവർണറേറ്റ് ഒഴിപ്പിച്ചു. അൽഖസീം ഗവർണറുടെ നിർദേശാനുസരണവും ഗവർണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലും രണ്ടു മാസത്തിനിടെ ആകെ 12,13,500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തെ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. കൈയേറ്റക്കാർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ബന്ധപ്പെട്ട സമിതികൾ ശ്രമങ്ങൾ തുടരുമെന്ന് അൽഖസീം ഗവർണറേറ്റ് പറഞ്ഞു.