Sorry, you need to enable JavaScript to visit this website.

തളിപ്പറമ്പിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ - തളിപ്പറമ്പിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി
വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്. 
 തളിപ്പറമ്പ് ധർമ്മശാല ദൂരദർശൻ കേന്ദ്രത്തിനു സമീപത്ത് ഇന്നലെ രാത്രിയാണ് സംഭവം. ലോറി മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ ശേഷം സമീപത്ത് പാർക്കുചെയ്ത ലോറിക്കടിയിൽ ഉറങ്ങിയ സജേഷിന്റെ കാലുകൾക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സജേഷ്.
 

Latest News