Sorry, you need to enable JavaScript to visit this website.

'മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യമില്ല'; മാസപ്പടി വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ് 

കോഴിക്കോട് /  കണ്ണൂർ - മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണാ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ എല്ലാം പാർട്ടി സെക്രട്ടേറിയറ്റും പാർട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്.
 സ്വകാര്യ കരിമണൽ കമ്പനിയിൽനിന്നു വീണ പണം കൈപ്പറ്റിയ വിവാദം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മന്ത്രി, ഇതു സംബന്ധിച്ച നിലപാട് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളെ പഴിക്കുകയായിരുന്നു. ഈ സ്വാതന്ത്ര്യദിനത്തിൽ, ഇപ്പോഴും സ്വാതന്ത്ര്യം ഇല്ലാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ. ഉടമകളുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനിറങ്ങുകയാണ് പല മാധ്യമ പ്രവർത്തകരും. അവർക്ക് അവരുടെ മനസ്സാക്ഷി അനുസരിച്ച് വാർത്ത നൽകാനാവുന്നില്ലെന്നും നിങ്ങൾ എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാവും മറുപടിയെന്നും മന്ത്രി പറഞ്ഞു. 
 വിവാദം മാധ്യമസൃഷ്ടി മാത്രമാണ്. ദൃശ്യമാധ്യമ ചർച്ചകളുടെ പ്രമോ കൊടുക്കുമ്പോൾ തന്റെ ചിരിക്കുന്ന മുഖമാണ് നൽകുന്നതെന്നും പേടിച്ച മുഖം നൽകുന്നതാവും നല്ലതെന്നും മന്ത്രി പരിഹസിച്ചു. 

Latest News