പുതുപ്പള്ളിയില്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ ലാഭം യു ഡി എഫിനായിരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കോട്ടയം - പുതുപ്പള്ളിയില്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ ലാഭം യു ഡി എഫിനായിരിക്കുമെന്ന് മുസ്‌ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അഞ്ച് പതിറ്റാണ്ടുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് കിട്ടിയത് മികച്ച നേട്ടങ്ങളാണ്. ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ വികസനമെത്തിച്ചത്. യുഡിഎഫിന്റെ വിജയസാധ്യത വഴിതിരിച്ച് വിടാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ നോക്കിയാലും ഉമ്മന്‍ചാണ്ടിക്ക് നൂറ് മാര്‍ക്ക് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. 
.

 

Latest News