Sorry, you need to enable JavaScript to visit this website.

സി.പി.ഐ ഓഫീസിൽ പ്രാദേശിക നേതാവിന് കുത്തേറ്റു; ഒരാൾ കസ്റ്റഡിയിൽ  

ഇടുക്കി - സി.പി.ഐ പ്രാദേശിക നേതാവിന് പാർട്ടി ഓഫീസിൽ വച്ച് കുത്തേറ്റു. തൊടുപുഴയ്ക്കടുത്ത രാജാക്കാട് സി.പി.ഐ ഓഫിസിൽ വച്ച് പാർട്ടി അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി എം.എ ഷിനുവിനാണ് കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുക്കുടി സ്വദേശി അരുണി(35)നെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
പാർട്ടി ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് വിശദ അന്വേഷണം നടത്തിവരികയാണ്.
 

Latest News