തിരുവോണം ബമ്പര്‍ ലോട്ടറിയ്ക്ക് റെക്കോര്‍ഡ് വില്‍പന,  രണ്ടാഴ്ച കൊണ്ട് വിറ്റു പോയത് 17 ലക്ഷം ടിക്കറ്റുകള്‍

പാലക്കാട്-തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പനയില്‍ വന്‍ കുതിപ്പ് രണ്ടാഴ്ച കൊണ്ട് വിറ്റു പോയത് 17 ലക്ഷത്തിലധികം ടിക്കറ്റുകള്‍. പാലക്കാടും തിരുവനന്തപുരത്തും ഉള്ളവരാണ് കൂടുതല്‍ ഭാഗ്യക്കുറികള്‍ എടുത്തിരിക്കുന്നത്. ഇത്തവണത്തെ സമ്മാനത്തുക 25 കോടി രൂപ തന്നെയാണ്. അതേസമയം സമ്മാന വിതരണത്തില്‍ വലിയ മാറ്റമാണ് ഈ വര്‍ഷം ലോട്ടറിയില്‍ കൊണ്ടുവന്നിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കാണ് നല്‍കുന്നത്. മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും നല്‍കും. ഇതോടെയാണ് ടിക്കറ്റ് എടുക്കാനുള്ള തിരക്കും കൂടിയത് എന്നാണ് കണക്ക് കൂട്ടല്‍. ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ലോട്ടറി നല്‍കുന്ന ഏറ്റവും വിലയ സമ്മാനതുകയാണ് ഇത്തവണ ബമ്പര്‍ വിജയിക്ക് കേരളം നല്‍കുന്നത്. 


 

Latest News