കോട്ടയം- പുതുപ്പള്ളിയിലെ യു. ഡി. എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍ ബോള്‍ട്ടുകള്‍ അഴിഞ്ഞ നിലയില്‍ കണ്ടെത്തിയത് അ്‌ന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
സി. എം. എസ് കോളേജിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പിന്‍ ചക്രത്തിലെ ബോള്‍ട്ടുകള്‍ മുഴുവന്‍ അഴിഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
വാഹനം മുന്നോട്ടുപോകുമ്പോള്‍ തന്റെ ഡ്രൈവര്‍ ശബ്ദം കേട്ട് ചാണ്ടി ഉമ്മന്റെ വാഹനത്തിനു പിന്നാലെ ഓടിയെത്തി വിവരം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചപ്പോഴാണ് പിന്‍ ചക്രത്തിലെ ബോള്‍ട്ടുകള്‍ മുഴുവന്‍ അഴിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇത് സ്വാഭാവികമല്ലെങ്കിലും തങ്ങള്‍ പരാതി നല്‍കുന്നില്ലെന്നും എന്നാല്‍ പോലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.