അൽ ഹസ്സ- കണ്ണൂർ ജില്ലയിലെ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ബാലൻ, ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് (49) അൽ ഹസ്സയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അൽ ഹസ്സയിൽ പതിനൊന്ന് വർഷമായി ഇറാദാത്ത് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്ത് വരുന്ന ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമാണുള്ളത്. കോൺഗ്രസ് കുടുംബാംഗമായ ഷിനോദിന്റ നിര്യാണത്തിൽ ഒ.ഐ. സി.സി ദമാം കണ്ണൂർ ജില്ലാ കമ്മറ്റിയും, അൽ ഹസ്സ ഏരിയാ കമ്മറ്റിയും അനുശോചിച്ചു. മൃതദേഹം നാട്ടിലെത്തിച്ച്് സംസ്‌കരിക്കും.