തിരുവനന്തപുരം- കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാർഡാണ് കൊല്ലപ്പെട്ടത്. പ്രതി സനിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ടാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പരിക്കേറ്റ റിച്ചാർഡിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിച്ചാർഡിനെ അക്രമി സനിൽ മർദ്ദിക്കുന്നതിനിടെ റിച്ചാർഡിന്റെ മകൻ വടി കൊണ്ട് അടിച്ചു. ഇതിലാണ് പ്രതിക്ക് പരിക്കേറ്റത്.