Sorry, you need to enable JavaScript to visit this website.

ആ മരപ്പാലം പുതുപ്പള്ളിയിലല്ല, മന്ത്രി വാസവന്റെ മണ്ഡലത്തിൽ; ഫോട്ടോഗ്രാഫർ പറയുന്നു

കോട്ടയം- കഴിഞ്ഞ കുറെ ദിവസങ്ങളായി ഉമ്മൻ ചാണ്ടി ഒരു തോടിന് കുറുകെയുള്ള ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ചിത്രം സംബന്ധിച്ചുള്ള വിവാദമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലെ വികസനത്തിന്റെ നേർച്ചിത്രം എന്ന നിലയിലാണ് ഇടതുപ്രൊഫൈലുകൾ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതാണ് 53 കൊല്ലമായിട്ടും പുതുപ്പള്ളിയുടെ വികസനം എന്നായിരുന്നു ചോദ്യം. നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചത്. എന്നാൽ, ഇത് പുതുപ്പള്ളി മണ്ഡലത്തിലുളള ചിത്രമല്ലെന്നും മന്ത്രി വി.എൻ വാസവൻ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നുള്ളതാണെന്നും ഈ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ കുഞ്ഞു ഇളംപള്ളി എന്നയാൾ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ: 

ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന പടം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കയും അതിന് പ്രചരണം നടത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്. ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കറിയാം. എന്നാലും, പറയട്ടെ. ഉമ്മൻ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബർ 27 ന് എൻറ്റെ മോബലിൽ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവർത്തകൻ എം.ഐ .വേലുവിന്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം
നീണ്ട വർഷം കോട്ടയം എം.പി.യായും പിന്നീട് അവിടുത്തെ എം.എൽ.യുമായി 20 21 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എം.എൽ.എ. 21 മുതൽ മന്ത്രി വാസവനും. വികസനം നടത്താൻ വരുന്നവർക്കായി 20ഹ 6 ലെ പടവും,ഇപ്പോൾ ആ പാലത്തിന്റെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ. താഴോട്ടാണെന്ന് മാത്രം. പടവലങ്ങ പോലെ 2023ലെ പാലത്തിന്റെ പടത്തിൽ പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്.ശ്രീ വേലു. ഗീബൽസിന്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലർക്കും., അറിഞ്ഞും, അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികൾക്കുമായി ഞാൻ സമർപ്പിക്കുന്നു

Latest News