തിരുവനന്തപുരം-തലസ്ഥാനത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റു മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വത്സലമാണ് കുടുംബ വഴക്കിനെ തുടർന്നുള്ള സംഘട്ടനത്തിൽ കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളുമായുള്ള തർക്കത്തിനിടെ ശനിയാഴ്ചയാണ് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തിൽ മൂന്നു പേരെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.