മനാമ- ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥി ബാൽക്കണയിൽനിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദാണ് (14) മരിച്ചത്. ബഹ്റൈനിലെ ജുഫൈറിലാണ് സംഭവം. താമസിക്കുന്ന കെട്ടിടത്തിലെ പതിനൊന്നാം നിലയിൽനിന്ന് വീണ് മരിച്ച നിലയായിരുന്നു. ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു.